---
title: "'ഡോൾഫിൻ’ ചുഴലിക്കാറ്റ്; 3 ദിവസം കൂടി മഴ കനക്കും, 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്"
english_title: "Dolphin Cyclone Impact: Heavy Rain Likely in Kerala for Next 3 Days, Orange Alert in 9 Districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376793/dolphin-cyclone-kerala-heavy-rain-orange-alert"
published_at: "2026-08-05T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f33f3a4f7_1000226065.jpg"
keywords: ["Kerala Rain", "Dolphin Cyclone", "Orange Alert", "Floods"]
---

# 'ഡോൾഫിൻ’ ചുഴലിക്കാറ്റ്; 3 ദിവസം കൂടി മഴ കനക്കും, 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെയും തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാത ചുഴിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴ തുടരാനാണ് സാധ്യത.

## Article Content

**തിരുവനന്തപുരം: **പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെയും തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാത ചുഴിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴ തുടരാനാണ് സാധ്യത.

ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം. കനത്ത മഴയെ തുടർന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

മഴക്കെടുതിയിൽ ഇതുവരെ 26 പേർ മരിച്ചു. 53 വീടുകൾ പൂർണമായും 588 വീടുകൾ ഭാഗികമായും തകർന്നു. 67.44 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേരുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 14 ഡാമുകൾ നിലവിൽ തുറന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376793/dolphin-cyclone-kerala-heavy-rain-orange-alert)