---
title: "മഴക്കെടുതി: വ്യാപാരികൾക്കും നഷ്ടപരിഹാരം; സഹായ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം"
english_title: "Kerala Cabinet Approves Aid for Traders Affected by Floods, Increases Crop Loss Compensation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376807/kerala-flood-aid-traders-crop-compensation-increased"
published_at: "2026-08-05T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72fc21b68a2_1000226086.jpg"
keywords: ["Kerala Floods", "Compensation", "Traders Relief"]
---

# മഴക്കെടുതി: വ്യാപാരികൾക്കും നഷ്ടപരിഹാരം; സഹായ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം

> **Lead Summary:** **തിരുവനന്തപുരം: **മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം. കടകളിൽ വെള്ളം കയറിയവർക്കും നഷ്ടപരിഹാരം നൽകും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വർദ്ധിപ്പിച്ചു. വിശദാംശങ്ങൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കും.

## Article Content

**തിരുവനന്തപുരം: **മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം. കടകളിൽ വെള്ളം കയറിയവർക്കും നഷ്ടപരിഹാരം നൽകും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വർദ്ധിപ്പിച്ചു. വിശദാംശങ്ങൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കും.

നേരത്തെ വീടുകളിൽ വെള്ളം കയറിയവർക്ക് മാത്രമായിരുന്നു സഹായം നൽകിയിരുന്നത്. ഇപ്പോൾ കടകൾക്കും ആനുകൂല്യം ബാധകമാക്കിയതോടെ വ്യാപാര മേഖലയ്ക്ക് ആശ്വാസമാകും.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.

കനത്ത വെള്ളക്കെട്ടിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ ഇപ്പോഴും വലയുകയാണ്. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. ക്യാംപുകളിൽ പോലും വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി.

ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നിൽക്കുന്നതും ആശ്വാസകരമാണ്. എന്നാൽ ഉൾപ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. റാന്നിയിൽ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376807/kerala-flood-aid-traders-crop-compensation-increased)