---
title: "സൗജന്യ യാത്ര ബസ് മേഖലയെ പ്രതിസന്ധിയിലാക്കി; കണ്ണൂരിൽ ബസ് ഓപ്പറേറ്റേഴ്സ് കൺവെൻഷൻ"
english_title: "Bus Operators Convention in Kannur Discusses Impact of Free Travel Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376836/kannur-bus-operators-convention-free-travel-crisis"
published_at: "2026-08-05T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a730c90a7946_1000226204.jpg"
keywords: ["Bus Operators", "Priyadarshini Free Travel", "Bus Crisis"]
---

# സൗജന്യ യാത്ര ബസ് മേഖലയെ പ്രതിസന്ധിയിലാക്കി; കണ്ണൂരിൽ ബസ് ഓപ്പറേറ്റേഴ്സ് കൺവെൻഷൻ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ തലശ്ശേരി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും സിമ്പോസിയവും കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്നു.

## Article Content

**കണ്ണൂർ: **കണ്ണൂർ തലശ്ശേരി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും സിമ്പോസിയവും കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്നു.

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഫെഡറേഷൻ വൈസ് പ്രസിഡണ്ട് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.

> "പ്രിയദർശിനി സൗജന്യ യാത്ര മൂലം ബസ് മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും" എന്ന വിഷയത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നൻ വിശദീകരണം നടത്തി.

ഫെഡറേഷൻ പ്രസിഡണ്ട് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി.

> "പൊതുഗതാഗതത്തിന് പൊതു ജീവനേക്കാൾ പല വഴികൾ" എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം കോർപ്പറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.

പി.പി. മോഹനൻ, രാജ് കുമാർ കരുവാരത്ത്, കെ. സത്യൻ, എം.എസ്. പ്രേംകുമാർ, കെ. ഗംഗാധരൻ, ടൈറ്റസ് ബെന്നി, കെ. പ്രേമാനന്ദൻ, വി.വി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376836/kannur-bus-operators-convention-free-travel-crisis)