---
title: "കശുമാവ് കൃഷി വിസ്തൃതി വ്യാപനം: കണിച്ചാറിൽ 3000 തൈകൾ വിതരണം ചെയ്തു"
english_title: "Cashew Sapling Distribution in Kanichar to Expand Cultivation by 40 Acres"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376870/kanichar-cashew-sapling-distribution-3000"
published_at: "2026-08-05T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a732785c2bb7_1000226221.jpg"
keywords: ["Cashew Cultivation", "Sapling Distribution", "Kerala Agriculture"]
---

# കശുമാവ് കൃഷി വിസ്തൃതി വ്യാപനം: കണിച്ചാറിൽ 3000 തൈകൾ വിതരണം ചെയ്തു

> **Lead Summary:** **കണിച്ചാർ: **കശുമാവ്-കൊക്കോ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കണിച്ചാർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും കൊച്ചി കശുമാവ്- കൊക്കോ വികസന കാര്യാലയത്തിന്റെയും നേതൃത്വത്തിൽ കർഷകർക്കായി കശുമാവ് തൈ വിതരണം നടത്തി.

## Article Content

**കണിച്ചാർ: **കശുമാവ്-കൊക്കോ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കണിച്ചാർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും കൊച്ചി കശുമാവ്- കൊക്കോ വികസന കാര്യാലയത്തിന്റെയും നേതൃത്വത്തിൽ കർഷകർക്കായി കശുമാവ് തൈ വിതരണം നടത്തി.

കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫീസർ അരുൺ ജോസ് പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റുമാരായ ആന്റണി ജേക്കബ്, ശരത് ഇ.എം എന്നിവർ സംസാരിച്ചു.

നിലവിൽ 3000 കശുമാവ് തൈകളാണ് കർഷകർക്കായി വിതരണം ചെയ്യുന്നത്. ഇതിലൂടെ പഞ്ചായത്തിൽ 40 ഏക്കറോളം കശുമാവ് കൃഷി വർധിപ്പിക്കാൻ സാധിക്കും.

കണിച്ചാർ കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ കൊക്കോ-കശുമാവ് കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376870/kanichar-cashew-sapling-distribution-3000)