---
title: "വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ: ആഗസ്റ്റ് 9ന് ജനകീയ കൂട്ടായ്മ"
english_title: "Wayanad Medical College People's Gathering on Aug 9 at Madakimala Demanding Danabhoomi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376939/wayanad-medical-college-madakimala-people-gathering-aug9"
published_at: "2026-08-06T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a740e216f8fd_dff.jpeg"
keywords: ["Wayanad Medical College", "Madakimala", "Danabhoomi", "People's Gathering"]
---

# വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ: ആഗസ്റ്റ് 9ന് ജനകീയ കൂട്ടായ്മ

> **Lead Summary:** **കമ്പളക്കാട്**: വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാനഭൂമിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ മടക്കിമലയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, രാഷ്ട്രീയ-സാംസ്കാരിക-സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ കൂട്ടായ്മയിൽ പങ്കെടുക്കും.

## Article Content

**കമ്പളക്കാട്**: വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാനഭൂമിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ മടക്കിമലയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, രാഷ്ട്രീയ-സാംസ്കാരിക-സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ കൂട്ടായ്മയിൽ പങ്കെടുക്കും.

കമ്പളക്കാട് വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ഭാവി പരിപാടികൾക്കായി 10 ഇന കർമ്മ പദ്ധതികൾക്ക് രൂപം നൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.പി രനീഷ് അധ്യക്ഷത വഹിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലാം നീലിക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു.

ഗഫൂർ വെണ്ണിയോട്, അബ്ദുറഹ്മാൻ എടത്തിൽ, ജോബിൻ ജോസഫ്, എം.കെ റസ്സാഖ്, സതീശൻ കരിങ്കുറ്റി, ടി.യു സഫീർ, നസീമ മണ്ടോക്കര, അനിത തിലകൻ, അസീസ് എളഞ്ചേരി, ഷാജി പോൾ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376939/wayanad-medical-college-madakimala-people-gathering-aug9)