---
title: "പയ്യന്നൂർ നഗരത്തിൽ വീണ്ടും ക്യാമറക്കണ്ണുകൾ മിഴിതുറന്നു"
english_title: "In Payyanur city, the camera eyes were opened again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37696/in-payyanur-city-the-camera-eyes-were-opened-again"
published_at: "2022-04-15T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62592c64c2b38_InShot_20220415_135659383.jpg"
keywords: []
---

# പയ്യന്നൂർ നഗരത്തിൽ വീണ്ടും ക്യാമറക്കണ്ണുകൾ മിഴിതുറന്നു

> **Lead Summary:** **പയ്യന്നൂർ**: പയ്യന്നൂർ നഗരം വീണ്ടും ക്യാമറകളുടെ നിരീക്ഷണത്തിലേക്ക്‌. പയ്യന്നൂർ പോലീസ് കൺട്രോൾ റൂമിന്റെ ഭാഗമായാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.

## Article Content

**പയ്യന്നൂർ**: പയ്യന്നൂർ നഗരം വീണ്ടും ക്യാമറകളുടെ നിരീക്ഷണത്തിലേക്ക്‌. പയ്യന്നൂർ പോലീസ് കൺട്രോൾ റൂമിന്റെ ഭാഗമായാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.

ബസ്‌സ്റ്റാൻഡ് പരിസരം, സിഗ്നൽ, പോലീസ് സ്റ്റേഷൻ റോഡ് തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിൽ മോണിറ്റർ ചെയ്യും.സി.സി.ടി.വി.കൾ സ്ഥാപിക്കുന്നതോടെ നഗരത്തിലെ സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാനും നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് വളരെ വേഗത്തിൽ തെളിവുകളോടെ നടപടിയെടുക്കാനും സാധിക്കും. കൂടാതെ ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വളരെ പെട്ടെന്ന് നടപടിയെടുക്കണം കൂടെ പോലീസ് അധികൃതർക്ക് സാധിക്കുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി ,കെ ഇ പ്രേമചന്ദ്രൻ പറഞ്ഞു.

പയ്യന്നൂരിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ആശ്വാസമാകുന്ന പദ്ധതിയാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്.പയ്യന്നൂരിൽ നിരിക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം നടപ്പിലാക്കുന്നതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37696/in-payyanur-city-the-camera-eyes-were-opened-again)