---
title: "ഡോൾഫിൻ ചുഴലിക്കാറ്റ്; കണ്ണൂരടക്കം 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്"
english_title: "Dolphin Cyclone: Orange Alert in 8 Kerala Districts Including Kannur Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377185/dolphin-cyclone-orange-alert-kannur-kerala-rain"
published_at: "2026-08-07T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a756b9124e78_rain.jpeg"
keywords: ["Dolphin Cyclone", "Orange Alert", "Kannur Rain", "IMD", "Kerala Weather"]
---

# ഡോൾഫിൻ ചുഴലിക്കാറ്റ്; കണ്ണൂരടക്കം 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. കാലാവസ്ഥ വകുപ്പ് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശേഷിക്കുന്ന 6 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യത. കാലാവസ്ഥ വകുപ്പ് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശേഷിക്കുന്ന 6 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റാണ് മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി ഓഗസ്റ്റ് 10 വരെ മഴ തുടരുമെന്നാണ് പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻ പിടിത്തം നിരോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377185/dolphin-cyclone-orange-alert-kannur-kerala-rain)