---
title: "പേരാവൂർ ചിട്ടി തട്ടിപ്പ്: സെക്രട്ടറിയുടെ വീട്ടിലേക്ക് ഇടപാടുകാരും സൊസൈറ്റി ഓഫീസിലേക്ക് ബിജെപിയും മാർച്ച്‌ നടത്തി"
english_title: "Peravoor Chitty scam: The BJP marched to the secretary's house and to the society's office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3772/peravoor-chitty-thattipp"
published_at: "2021-10-06T14:04:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d60412e033_PicsArt_10-06-02.07.12.jpg"
keywords: []
---

# പേരാവൂർ ചിട്ടി തട്ടിപ്പ്: സെക്രട്ടറിയുടെ വീട്ടിലേക്ക് ഇടപാടുകാരും സൊസൈറ്റി ഓഫീസിലേക്ക് ബിജെപിയും മാർച്ച്‌ നടത്തി

> **Lead Summary:** പേരാവൂർ: പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പിനിരയായവർ സോസൈറ്റി സെക്രട്ടറിയുടെ വീട്ടിലേക്കും ബിജെപി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൊസൈറ്റി ഓഫീസിലേക്കും മാർച്ച്‌ നടത്തി.

## Article Content

പേരാവൂർ: പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പിനിരയായവർ സോസൈറ്റി സെക്രട്ടറിയുടെ വീട്ടിലേക്കും ബിജെപി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൊസൈറ്റി ഓഫീസിലേക്കും മാർച്ച്‌ നടത്തി.

ബി ജെ പിയുടെ മാർച്ച് ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് ഉദ്‌ഘാടനം ചെയ്തു കെ കെ രാജു, ജയപ്രകാശ് കുന്നോത്ത്, ഉഷ തുടങ്ങിയവർ സംബന്ധിച്ചു.

നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാനുളളത് രണ്ട് കോടി എഴുപത് ലക്ഷം രൂപയെന്നും സഹകരണ വകുപ്പിന്‍റെ പ്രാഥമിക കണ്ടെത്തല്‍.

രണ്ടായിരം രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ചേര്‍ന്നത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപകര്‍ക്ക് പണം ലഭിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3772/peravoor-chitty-thattipp)