---
title: "കണിച്ചാറിൽ ശാസ്ത്രീയ പച്ചക്കറി കൃഷി ഫാം സ്കൂൾ സംഘടിപ്പിച്ചു"
english_title: "Farm School on Scientific Vegetable Farming Held at Kanichar Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377204/kanichar-farm-school-scientific-vegetable-farming"
published_at: "2026-08-07T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7578ad1c90b_dgh.jpeg"
keywords: ["Kanichar", "Farm School", "Vegetable Farming", "Krishi Bhavan"]
---

# കണിച്ചാറിൽ ശാസ്ത്രീയ പച്ചക്കറി കൃഷി ഫാം സ്കൂൾ സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ: **കണിച്ചാർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും ആത്മ കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ഫാം സ്കൂൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോയ് ജോർജ് നിർവഹിച്ചു.

## Article Content

**കണിച്ചാർ: **കണിച്ചാർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും ആത്മ കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ഫാം സ്കൂൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോയ് ജോർജ് നിർവഹിച്ചു.

പേരാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അശ്വതി പി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ  അരുൺ ജോസ് സ്വാഗതം പറഞ്ഞു.

കൃഷി വിജ്ഞാൻ കേന്ദ്രം കണ്ണൂരിലെ അസിസ്റ്റന്റ് പ്രൊഫസർ ഗ്രീന പി.ജി ആണ് ക്ലാസിന് നേതൃത്വം നൽകിയത്. 25 ഓളം കർഷകരാണ് പങ്കെടുത്തത്.

പരിപാടി 8 വിവിധ ക്ലാസുകളായാണ് പൂർത്തീകരിക്കുന്നത്. കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ പച്ചക്കറി കർഷകൻ പ്രസാദ് പുന്നക്കുഴിയുടെ പച്ചക്കറി തോട്ടമാണ് പ്രദർശന തോട്ടമായി തിരഞ്ഞെടുത്തത്.

ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ കുമാരി. കാവ്യ ബാബു, അസിസ്റ്റന്റ് ടെക്നോളജി മാനേജർ സുനിത എന്നിവരും പങ്കെടുത്തു. കണിച്ചാർ കൃഷി അസിസ്റ്റന്റ്  ആന്റണി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377204/kanichar-farm-school-scientific-vegetable-farming)