---
title: "കെ.പി.പി.എയുടെ നേതൃത്വത്തിൽ പോലീസ് പെൻഷനേഴ്സ് അനുസ്മരണ സമ്മേളനം കണ്ണൂരിൽ"
english_title: "Kerala Police Pensioners Association Memorial Meeting Held in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377236/kppa-memorial-meeting-kannur-police-pensioners"
published_at: "2026-08-07T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7592990aea1_sd.jpeg"
keywords: ["KPPA", "Police Pensioners", "Kannur", "Memorial Meeting"]
---

# കെ.പി.പി.എയുടെ നേതൃത്വത്തിൽ പോലീസ് പെൻഷനേഴ്സ് അനുസ്മരണ സമ്മേളനം കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ**: കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എ) നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. പോലീസ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങ് പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എ) നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. പോലീസ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങ് പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ പോലീസ് സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും കെ.പി.പി.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ജെ. ജോർജ് ഫ്രാൻസിസ്, കെ.പി.എ, കെ.പി.ഒ.എ, കെ.പി.പി.എ എന്നീ സംഘടനകളുടെ മുൻനിര പ്രവർത്തകനായിരുന്ന കെ.ടി. സെയ്ത്, കെ.പി.പി.എയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന ടി. അനിൽ തമ്പി എന്നിവരെയാണ് അനുസ്മരിച്ചത്. കെ.പി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രസിഡണ്ട് ഒ.വി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. നാരായണൻ സ്വാഗതം പറഞ്ഞു. ഇ.വി. രാജേന്ദ്രൻ, കെ.വി. കൃഷ്ണൻ, എൻ. ചന്ദ്രൻ, കെ.വി. മുഹമ്മദ് അഷ്റഫ്, പി. രവി, കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377236/kppa-memorial-meeting-kannur-police-pensioners)