---
title: "KVVES കൊട്ടിയൂർ യൂണിറ്റ് ജനറൽ ബോഡിയും ധനസഹായ വിതരണവും ഓണാഘോഷവും ഓഗസ്റ്റ് 14-ന്"
english_title: "KVVES Kottyur Unit General Body, Fund Distribution and Onam Celebration on Aug 14"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377401/kvves-kottyur-general-body-fund-distribution-aug14"
published_at: "2026-08-08T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c2d109524_ss.jpeg"
keywords: ["KVVES", "Kottyur", "Traders Association", "Sunny Joseph", "Fund Distribution", "Onam"]
---

# KVVES കൊട്ടിയൂർ യൂണിറ്റ് ജനറൽ ബോഡിയും ധനസഹായ വിതരണവും ഓണാഘോഷവും ഓഗസ്റ്റ് 14-ന്

> **Lead Summary:** **കൊട്ടിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി KVVES കൊട്ടിയൂർ യൂണിറ്റിന്റെ ജനറൽ ബോഡിയോഗവും ധനസഹായ വിതരണവും ഓണാഘോഷവും 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ നീണ്ടുനോക്കി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ചെയ്യും.

## Article Content

**കൊട്ടിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി KVVES കൊട്ടിയൂർ യൂണിറ്റിന്റെ ജനറൽ ബോഡിയോഗവും ധനസഹായ വിതരണവും ഓണാഘോഷവും 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ നീണ്ടുനോക്കി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ചെയ്യും.

KVVES കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് തോമസ് സ്വർണ്ണപ്പള്ളിൽ അധ്യക്ഷത വഹിക്കും.KVVES കണ്ണൂർ ജില്ലാ പ്രസിഡന്റ് ദേവസ്യാ മേച്ചേരി ആശ്രയഫണ്ട് വിതരണം നടത്തും.

 നിര്യാതനായ ബിനോയ് തുരുത്തിയിൽ ആശ്രിതർക്ക് മരണാനന്തര സഹായമായി 11 ലക്ഷത്തി 50,000 രൂപ ധനസഹായം കൈമാറും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ചികിത്സാ സഹായ വിതരണം നടത്തും.  കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം SSLC, Plus Two പരീക്ഷകളിൽ ഫുൾ A+ നേടിയ വ്യാപാരികളുടെ മക്കളെ ആദരിക്കും

ആശ്രയ പദ്ധതി, ക്ഷേമനിധി ധനസഹായ വിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും. പ്രമുഖ നേതാക്കളും വ്യാപാരി സമൂഹവും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377401/kvves-kottyur-general-body-fund-distribution-aug14)