---
title: "സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Heavy Rain Continues in Kerala, Orange Alert for 7 Districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377407/kerala-weather-orange-alert-7-districts-aug8"
published_at: "2026-08-08T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c4bbdf09d_rain.jpeg"
keywords: ["Kerala Rain", "Orange Alert", "IMD", "Landslide Warning", "Fishing Ban"]
---

# സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പ് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പ് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.മുന്നറിയിപ്പുകൾ:

1. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. നാളെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

2. മഴ മുന്നറിയിപ്പ് പിൻവലിച്ചാലും മലയോര മേഖലകളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രത തുടരണം.

3. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

4. ഇന്ന് വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലും ജാഗ്രത നിർദ്ദേശം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377407/kerala-weather-orange-alert-7-districts-aug8)