---
title: "സുൽത്താൻ ബത്തേരിയിൽ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "The young man was found dead inside a vehicle parked on the side of the road in Sultan Bathery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37754/the-young-man-was-found-dead-inside-a-vehicle-parked-on-the-side-of-the-road-in-sultan-bathery"
published_at: "2022-04-16T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a1b694bb8c_images.jpeg"
keywords: []
---

# സുൽത്താൻ ബത്തേരിയിൽ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** വയനാട് : സുല്‍ത്താന്‍ ബത്തേരി മുക്കുത്തികുന്നില്‍ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

വയനാട് : സുല്‍ത്താന്‍ ബത്തേരി മുക്കുത്തികുന്നില്‍ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

തമിഴ്‌നാട് മഞ്ജൂര്‍ സ്വദേശി ഡേവിഡാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് കാണിച്ച്‌ തമിഴ്‌നാട് പൊലീസിന് ഭാര്യ പരാതി നല്‍കിയിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തിയ ഒമ്‌നി കാര്‍ പരിശോധിച്ചു. സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

മൃതദേഹത്തില്‍ മുറിവുകളോ ബലപ്രയോഗം നടന്നതിന്റെ സൂചനകളോ ഇല്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37754/the-young-man-was-found-dead-inside-a-vehicle-parked-on-the-side-of-the-road-in-sultan-bathery)