---
title: "ട്രെയിനുകളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ലെന്ന് റെയില്‍വേ"
english_title: "Railways say masks are no longer mandatory on trains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37760/railways-say-masks-are-no-longer-mandatory-on-trains"
published_at: "2022-04-16T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a252ea4d8e_images (5).jpeg"
keywords: []
---

# ട്രെയിനുകളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ലെന്ന് റെയില്‍വേ

> **Lead Summary:** **ന്യൂഡൽഹി**: ട്രെയിനുകളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ലെന്ന് റെയില്‍വേ. മാസ്‌ക് ധരിക്കാത്തതിന് റെയില്‍വേ നേരത്തെ 500രൂപ പിഴ ഈടാക്കിയിരുന്നു.

## Article Content

**ന്യൂഡൽഹി**: ട്രെയിനുകളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ലെന്ന് റെയില്‍വേ. മാസ്‌ക് ധരിക്കാത്തതിന് റെയില്‍വേ നേരത്തെ 500രൂപ പിഴ ഈടാക്കിയിരുന്നു.

വ്യക്തികള്‍ക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസെടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ചാണ് റെയില്‍വേയും പുതിയ ഉത്തരവിറക്കിയത്.

ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും ഇനി കേസെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. 2020ലാണ് മാസ്‌കും, ഒത്തുചേരലുകള്‍ക്ക് നിയന്ത്രണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഏഴ് ആഴ്ചകളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37760/railways-say-masks-are-no-longer-mandatory-on-trains)