---
title: "എസ്.ഡി.പി.ഐ വിളക്കോട് - അയ്യപ്പന്‍കാവ് റോഡ് ഉപരോധിച്ചു"
english_title: "SDPI blocks Vilakode-Ayyappankavu road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3777/sdpi-blocks-vilakode-ayyappankavu-road"
published_at: "2021-10-06T14:21:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d63ae0351e_PicsArt_10-06-02.20.55.jpg"
keywords: []
---

# എസ്.ഡി.പി.ഐ വിളക്കോട് - അയ്യപ്പന്‍കാവ് റോഡ് ഉപരോധിച്ചു

> **Lead Summary:** വിളക്കോട്: വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞ വിളക്കോട് - അയ്യപ്പന്‍കാവ് റോഡിന്‍റെ ശോചനീയവസ്ഥ ഉടന്‍ പരിഹരിക്കുക, റോഡ് വീതികൂട്ടി ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി റോഡ് ഉപരോധിച്ചു. റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് ഗതഗതം ദുസ്സഹമായിട്ടും പിഡബ്ല്യൂഡി അധികൃതര്‍ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണെന്നും അഞ്ച് വര്‍ഷം മുമ്പ് റോഡ് നവീകരണത്തിന് എം.എല്‍.എ ഫണ്ട് പാസായെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയായിരുന്നെന്നും എസ്.ഡി.പി.ഐ ആരോപിച്ചു. 

## Article Content

വിളക്കോട്: വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞ വിളക്കോട് - അയ്യപ്പന്‍കാവ് റോഡിന്‍റെ ശോചനീയവസ്ഥ ഉടന്‍ പരിഹരിക്കുക, റോഡ് വീതികൂട്ടി ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി റോഡ് ഉപരോധിച്ചു. റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് ഗതഗതം ദുസ്സഹമായിട്ടും പിഡബ്ല്യൂഡി അധികൃതര്‍ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണെന്നും അഞ്ച് വര്‍ഷം മുമ്പ് റോഡ് നവീകരണത്തിന് എം.എല്‍.എ ഫണ്ട് പാസായെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയായിരുന്നെന്നും എസ്.ഡി.പി.ഐ ആരോപിച്ചു. 

റോഡിന്‍റെ ശോചനീയവസ്ഥ ഉടന്‍ പരിഹരിച്ച് ജനങ്ങളുടെ യാത്ര ബുദ്ധിമുട്ടിന് പരിഹാരം കണ്ടില്ലെങ്കില്‍ എം.എല്‍.എ ഓഫീസിലേക്കും, പി.ഡ.ബ്ല്യു.ഡി അധികൃതരുടെ ഓഫീസിലേക്കും പൊതുജനങ്ങളെ അണിനിരത്തി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം ജോ:സെക്രട്ടറി ഷമീര്‍ മുരിങ്ങോടി അറിയിച്ചു. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി കെ. മുഹമ്മദലി, ബ്രാഞ്ച് പ്രസിഡന്‍റ് അസ്റത്ത് നുച്ചിയത്ത്, ബ്രാഞ്ച് സെക്രട്ടറി ഷഹീദ് ചെങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3777/sdpi-blocks-vilakode-ayyappankavu-road)