---
title: "മൃതദേഹം എത്തിക്കാൻ പഞ്ചായത്ത് മെമ്പർ പണം വാങ്ങി; DYFI ചെറുപുഴ പഞ്ചായത്തിലേക്ക് മാർച്ച്"
english_title: "DYFI Protest in Cherupuzha Over Alleged Money Demand by Panchayat Member"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377794/cherupuzha-panchayat-member-money-allegation-dyfi-protest"
published_at: "2026-08-10T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79a81be6e14_1000227280.jpg"
keywords: ["Cherupuzha", "Panchayat Member", "DYFI Protest", "Body Transport"]
---

# മൃതദേഹം എത്തിക്കാൻ പഞ്ചായത്ത് മെമ്പർ പണം വാങ്ങി; DYFI ചെറുപുഴ പഞ്ചായത്തിലേക്ക് മാർച്ച്

> **Lead Summary:** **ചെറുപുഴ**: രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പഞ്ചായത്ത് മെമ്പർ പണം വാങ്ങിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമായി.

## Article Content

**ചെറുപുഴ**: രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പഞ്ചായത്ത് മെമ്പർ പണം വാങ്ങിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമായി.

സംഭവത്തിൽ ആരോപണം നേരിടുന്ന പഞ്ചായത്ത് മെമ്പർ രാജിവെക്കണമെന്ന്ആവശ്യപ്പെട്ട് DYFI പ്രവർത്തകർ ഇന്ന് ചെറുപുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

സഹായം നൽകേണ്ട പഞ്ചായത്ത് അംഗം തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ പണം ആവശ്യപ്പെട്ടു എന്നതാണ് പ്രധാന ആരോപണം. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

മാർച്ചിന് ശേഷം DYFI നേതാക്കൾ പഞ്ചായത്ത് അധികൃതർക്ക് നിവേദനവും നൽകി. ആരോപണം നേരിടുന്ന മെമ്പർക്കെതിരെ ഉടൻ നടപടി വേണമെന്നാണ് സംഘടനയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377794/cherupuzha-panchayat-member-money-allegation-dyfi-protest)