---
title: "കേളകം 14-ാം വാർഡിൽ "ഹരിത ഗ്രാമം 26" കർഷക ആദര പരിപാടി 16ന്*"
english_title: "Haritha Gramam 26 Farmers Felicitation in Kelakam 14th Ward on Aug 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377796/kelakam-14th-ward-haritha-gramam-26-farmers-event"
published_at: "2026-08-10T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79aa2d600c4_1000227282.jpg"
keywords: ["Kelakam", "Haritha Gramam", "Farmers Felicitation", "Agriculture"]
---

# കേളകം 14-ാം വാർഡിൽ "ഹരിത ഗ്രാമം 26" കർഷക ആദര പരിപാടി 16ന്*

> **Lead Summary:** > **കേളകം: ** കേളകം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ "ഹരിത ഗ്രാമം 26" കർഷക ആദര പരിപാടി ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും.

## Article Content

> **കേളകം: ** കേളകം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ "ഹരിത ഗ്രാമം 26" കർഷക ആദര പരിപാടി ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും.

വൈകുന്നേരം 4.30 ന് ഇല്ലിമുക്ക്  വടക്കേത്തടം ചാക്കോയുടെ വീട്ടുമുറ്റത്താണ് ചടങ്ങ്.

വാർഡിലെ മികച്ച കർഷകരെ ആദരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് കൈത്താങ്ങ് നൽകുന്നതിനുമാണ് വികസന സമിതി ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് . ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്യും. 14-ാം വാർഡ് മെമ്പർ . S.T രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.

മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിത രാജു വാത്യാട്ട്, മുൻ മെമ്പർമാരായ പി.കെ. മോഹനൻ മാസ്റ്റർ, ജോർജ് കുപ്പക്കാട് എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377796/kelakam-14th-ward-haritha-gramam-26-farmers-event)