---
title: "കണ്ണൂരിൽ 8 മാസത്തിൽ 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി; നർകോട്ടിക് കേസിൽ 559 പേർ അറസ്റ്റിൽ"
english_title: "Kannur Excise Seizes 7000 Litres Spirit in 8 Months, 559 Arrested in Narcotics Cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377809/kannur-excise-seizure-7000-litre-spirit-8-months"
published_at: "2026-08-10T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79b58313f5f_1000227300.jpg"
keywords: ["Kannur Excise", "Narcotics", "Drug Seizure"]
---

# കണ്ണൂരിൽ 8 മാസത്തിൽ 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി; നർകോട്ടിക് കേസിൽ 559 പേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ കഴിഞ്ഞ 8 മാസത്തിനിടെ എക്സൈസ് നടത്തിയ പരിശോധനയിൽ 7000 ലിറ്റർ സ്പിരിറ്റും 209 ലിറ്റർ വ്യാജ ചാരായവും പിടികൂടി. 14175 ലിറ്റർ വാഷും കണ്ടെടുത്തു.

## Article Content

**കണ്ണൂർ: **ജില്ലയിൽ കഴിഞ്ഞ 8 മാസത്തിനിടെ എക്സൈസ് നടത്തിയ പരിശോധനയിൽ 7000 ലിറ്റർ സ്പിരിറ്റും 209 ലിറ്റർ വ്യാജ ചാരായവും പിടികൂടി. 14175 ലിറ്റർ വാഷും കണ്ടെടുത്തു.

2025 നവംബർ 27 മുതൽ 2026 ആഗസ്റ്റ് 5 വരെയുള്ള കാലയളവിലെ കണക്കാണിത്. ഈ കാലയളവിൽ 3412 കേസുകളിലായി 6.81 ലക്ഷം രൂപ പിഴ ഈടാക്കി.

8068 റെയ്ഡുകളും 220 സംയുക്ത റെയ്ഡുകളുമാണ് നടത്തിയത്. അബ്കാരി കേസുകളിൽ 1086 പേരെ പ്രതി ചേർക്കുകയും 949 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

നർകോട്ടിക് കേസുകളിൽ 570 പേരെ പ്രതി ചേർത്തതിൽ 559 പേരും അറസ്റ്റിലായി. 56 വാഹനങ്ങൾ കണ്ടുകെട്ടി.

94.544 കിലോ കഞ്ചാവും 22 കഞ്ചാവ് ചെടികളും പിടികൂടി. ഹെറോയിൻ 9.3 ഗ്രാം, ബ്രൗൺഷുഗർ 17.57 ഗ്രാം, ഹാഷിഷ് 5.60 ഗ്രാം, ഹാഷിഷ് ഓയിൽ 623 ഗ്രാം, എം.ഡി.എം.എ 83.5 ഗ്രാം, മെത്താഫിറ്റമിൻ 257.3 ഗ്രാം, എൽ.എസ്.ഡി 0.015 ഗ്രാം, നൈട്രാസെപാം 7.5 ഗ്രാം എന്നിവയും പിടിച്ചെടുത്തു.

1103 പേർക്ക് ഡീ അഡിക്ഷൻ കേന്ദ്രത്തിൽ ഒ.പി ചികിത്സയും 56 പേർക്ക് കിടത്തി ചികിത്സയും നൽകി. വിമുക്തിയുടെ ബാനറിൽ 386 ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ വിദ്യാർത്ഥികൾക്കായി നടത്തി.

വ്യാജമദ്യവും അനധികൃത മദ്യക്കടത്തും തടയാനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റി യോഗം ഡെപ്യൂട്ടി കളക്ടർ ശ്രുതി കെ.വിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377809/kannur-excise-seizure-7000-litre-spirit-8-months)