---
title: "മത്സ്യത്തൊഴിലാളികൾക്കായി പന്ത്രണ്ടാംദിനവും തിരച്ചിൽ; ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഫിഷറീസ് മന്ത്രി"
english_title: "Search for Missing Fishermen Continues on Day 12, Body of Kiran Found in Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377956/fishermen-search-day-12-kollam-kiran-body-found"
published_at: "2026-08-11T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7adcd48c137_1000227449.jpg"
keywords: ["Kerala Fishermen Missing", "Neendakara", "Coast Guard"]
---

# മത്സ്യത്തൊഴിലാളികൾക്കായി പന്ത്രണ്ടാംദിനവും തിരച്ചിൽ; ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഫിഷറീസ് മന്ത്രി

> **Lead Summary:** **തിരുവനന്തപുരം : **തിരുവനന്തപുരത്തും കൊല്ലത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 12-ാം ദിനവും തുടരുന്നു. തിരച്ചിൽ നിർത്തിവയ്ക്കില്ലെന്ന് സർക്കാർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം : **തിരുവനന്തപുരത്തും കൊല്ലത്തും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 12-ാം ദിനവും തുടരുന്നു. തിരച്ചിൽ നിർത്തിവയ്ക്കില്ലെന്ന് സർക്കാർ അറിയിച്ചു.

നീണ്ടകരയിൽ നിന്ന് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾഗഫൂർ സന്ദർശിച്ചു .

മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിനായി നേവിയുടെ ഐഎൻഎസ് കൽപ്പേനിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നു. ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താൻ സോണാർ സംവിധാനവും ഉപയോഗിക്കുന്നുണ്ട്.

വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.

ഇതിനിടെ കൊല്ലത്ത് കായലിൽ വീണ് കാണാതായ തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിന്റെ മൃതദേഹം കണ്ടെത്തി. ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കയറുന്നതിനിടെയാണ് കിരൺ കായലിൽ വീണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377956/fishermen-search-day-12-kollam-kiran-body-found)