---
title: "പാലക്കയം തട്ടിൽ ജിയോളജി അനുമതിയില്ലാത്ത മതിൽ നിർമ്മാണം തടഞ്ഞ് എംഎൽഎ സജീവ് ജോസഫ്"
english_title: "MLA Sajeeb Joseph Stops Illegal Wall Construction at Palakkayam Thattu Without Geology NOC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377975/palakkayam-thattu-illegal-wall-construction-stopped-sajeeb-joseph"
published_at: "2026-08-11T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aea5748e46_1000227480.jpg"
keywords: ["Palakkayam Thattu", "Geology NOC", "Revenue Land", "Illegal Construction"]
---

# പാലക്കയം തട്ടിൽ ജിയോളജി അനുമതിയില്ലാത്ത മതിൽ നിർമ്മാണം തടഞ്ഞ് എംഎൽഎ സജീവ് ജോസഫ്

> **Lead Summary:** **ഇരിക്കൂർ:** ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ റവന്യൂ ഭൂമി തകർത്ത് നടത്തിയ നിയമവിരുദ്ധ മതിൽ നിർമ്മാണം ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ് തടഞ്ഞു.

## Article Content

**ഇരിക്കൂർ:** ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ റവന്യൂ ഭൂമി തകർത്ത് നടത്തിയ നിയമവിരുദ്ധ മതിൽ നിർമ്മാണം ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ് തടഞ്ഞു.

നടുവിൽ പഞ്ചായത്തിലെ പാലക്കയം തട്ടിൽ സ്വകാര്യ വ്യക്തി നിർമ്മിക്കുന്ന റിസോർട്ടിന് സമീപത്താണ് ചെങ്കുത്തായ കുന്ന് ഇടിച്ച് മതിൽ പണിയുന്നത്. പ്രദേശവാസികളുടെ പരാതിയെത്തുടർന്നാണ് എംഎൽഎയും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചത്.

അനുമതിയില്ലാതെയാണ് റവന്യൂ ഭൂമി കുത്തിപ്പൊളിച്ച് മതിൽ നിർമ്മാണം നടത്തുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. പരിസ്ഥിതിക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്ന ഈ പ്രവൃത്തി ഉടൻ നിർത്തിവയ്ക്കാൻ എംഎൽഎ നിർദേശം നൽകി.

നിർമ്മാണം നടത്തുന്ന റിസോർട്ടിന് സമീപത്താണ് സംഭവം. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377975/palakkayam-thattu-illegal-wall-construction-stopped-sajeeb-joseph)