---
title: "മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കോടതി വാറണ്ട്"
english_title: "Muthil Tree Felling Case: Court Issues Arrest Warrant Against Augustine Brothers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377985/muthil-tree-felling-case-arrest-warrant-augustine-brothers"
published_at: "2026-08-11T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7af2db8499c_1000227494.jpg"
keywords: ["Augustine Brothers", "Forest Department", "Timber Smuggling"]
---

# മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കോടതി വാറണ്ട്

> **Lead Summary:** **എറണാകുളം: **മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.

## Article Content

**എറണാകുളം: **മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.

മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേട്ടിലെ തടി ഫാക്ടറിയിലെത്തിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. വനം വകുപ്പ് തടികൾ കണ്ടെത്തിയിരുന്നു. തുടർന്ന് തന്നെ കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി തടി ഫാക്ടറി ഉടമ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങളെ പ്രതിയാക്കി കേസെടുത്തു.

കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചിരുന്നു. അത് തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജി നിരസിക്കപ്പെട്ടു.

ഹൈക്കോടതി വിധിക്ക് പിന്നാലെ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചെങ്കിലും പ്രതികൾ ഹാജരായില്ല. തുടർന്നാണ് ചോറ്റാനിക്കര കോടതി ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377985/muthil-tree-felling-case-arrest-warrant-augustine-brothers)