---
title: " ‘12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കണോ’: വന്ദേമാതരം പൂർണ്ണരൂപം നിർബന്ധമാക്കിയ നിയമത്തിനെതിരെ ശശി തരൂർ"
english_title: "Shashi Tharoor Questions Mandatory Full Vande Mataram Law, Cites 12-Minute Standing Issue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378000/shashi-tharoor-vande-mataram-full-version-mandatory-law"
published_at: "2026-08-11T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7afe320d089_1000227503.jpg"
keywords: ["Shashi Tharoor", "Vande Mataram", "Jana Gana Mana", "Central Government"]
---

#  ‘12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കണോ’: വന്ദേമാതരം പൂർണ്ണരൂപം നിർബന്ധമാക്കിയ നിയമത്തിനെതിരെ ശശി തരൂർ

> **Lead Summary:** **ന്യൂഡൽഹി: **ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനത്തിന് പുറമെ വന്ദേമാതരം പൂർണ്ണരൂപത്തിൽ നിർബന്ധമാക്കിയ കേന്ദ്ര നിയമഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ.

## Article Content

**ന്യൂഡൽഹി: **ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനത്തിന് പുറമെ വന്ദേമാതരം പൂർണ്ണരൂപത്തിൽ നിർബന്ധമാക്കിയ കേന്ദ്ര നിയമഭേദഗതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ശശി തരൂർ.

ചടങ്ങിന്റെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണ്ണമായി പാടണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് തരൂർ എക്സിൽ കുറിച്ചു.

ദേശീയഗാനത്തിന് 52 സെക്കൻഡും വന്ദേമാതരത്തിന്റെ 6 വരികളുള്ള പൂർണ്ണരൂപത്തിന് 3 മിനിറ്റ് 10 സെക്കൻഡും വേണം. തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ 2 മിനിറ്റ് നീളുന്ന സംസ്ഥാന ഗാനം കൂടി ഉള്ളപ്പോൾ ഒരു ചടങ്ങിൽ ആകെ 12 മിനിറ്റോളം ജനങ്ങൾ എഴുന്നേറ്റ് നിൽക്കേണ്ടിവരും.

ഇത്രയും സമയം എഴുന്നേറ്റ് നിൽക്കണമെന്ന് നിയമം വഴി അടിച്ചേൽപ്പിക്കുന്നത് പ്രായോഗികമാണോ എന്നാണ് ചോദ്യം. ബഹുമാനവും ക്ഷമയും നിയമം വഴി അടിച്ചേൽപ്പിക്കാനാകില്ല.

ദേശീയഗീതത്തോടുള്ള ബഹുമാനം വർധിപ്പിക്കാനെന്ന പേരിലുള്ള നിയമം വിപരീതഫലം ഉണ്ടാക്കിയേക്കാം.അദ്ദേഹം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378000/shashi-tharoor-vande-mataram-full-version-mandatory-law)