---
title: "ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിൻ്റെ റമദാൻ പ്രഭാഷണം  കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ "
english_title: "At the Kannur Collectorate ground"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37803/at-the-kannur-collectorate-ground"
published_at: "2022-04-16T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a6b39306b2_Picsart_22-04-16_12-37-11-846.jpg"
keywords: []
---

# ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിൻ്റെ റമദാൻ പ്രഭാഷണം  കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ 

> **Lead Summary:** കണ്ണൂർ: സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിൻ്റെ റമദാൻ പ്രഭാഷണം 20 മുതൽ 24വരെ അഞ്ച് ദിവസങ്ങളിലായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൻ അറിയിച്ചു.

## Article Content

കണ്ണൂർ: സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിൻ്റെ റമദാൻ പ്രഭാഷണം 20 മുതൽ 24വരെ അഞ്ച് ദിവസങ്ങളിലായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൻ അറിയിച്ചു.

എല്ലാ ദിവസവും രാവിലെ 8.30ന് പ്രഭാഷണം ആരംഭിക്കും. ബുധനാഴ്ച്ച രാവിലെ സമസ്ത സ്റ്റേറ്റ് സെക്രട്ടറി പി പി ഉമർ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബീവി മറിയം ഇസ്സത്തേറും കരുത്ത് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി നിലച്ച പഞ്ചദിന പ്രഭാഷണമാണ് ഈ വർഷം വീണ്ടും പുനരാരംഭിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി, സത്താർ വളക്കൈ, ഹനീഫ ഏഴാംമൈൽ, അഹമ്മദ് തേർലായി, അബ്ദുൽ ഖാദിർ ഖാസിമി നമ്പ്രം, ഷൗക്കത്തലി മൗലവി മട്ടന്നൂർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37803/at-the-kannur-collectorate-ground)