---
title: "കർക്കിടക വാവ്: കണ്ണൂരിൽ പതിനായിരങ്ങൾ പിതൃതർപ്പണം നടത്തി"
english_title: "Karkidaka Vavu Bali Tharpanam: Thousands Gather in Kannur Temples and Beaches"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378166/karkidaka-vavu-bali-tharpanam-kannur-temples-beaches"
published_at: "2026-08-12T14:55:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c3c2c53ebe_1000227716.jpg"
keywords: ["Karkidaka Vavu", "Bali Tharpanam", "Payyambalam"]
---

# കർക്കിടക വാവ്: കണ്ണൂരിൽ പതിനായിരങ്ങൾ പിതൃതർപ്പണം നടത്തി

> **Lead Summary:** **കണ്ണൂർ: **കർക്കിടക വാവ് ദിനത്തിൽ പിതൃപുണ്യത്തിനായി കണ്ണൂർ ജില്ലയിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ജില്ലയിലെ ക്ഷേത്രങ്ങളിലും കടൽ തീരങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ പൂർവ്വ പിതാമഹന്മാർക്കായി കർമ്മം അനുഷ്ഠിച്ചു.

## Article Content

**കണ്ണൂർ: **കർക്കിടക വാവ് ദിനത്തിൽ പിതൃപുണ്യത്തിനായി കണ്ണൂർ ജില്ലയിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ജില്ലയിലെ ക്ഷേത്രങ്ങളിലും കടൽ തീരങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ പൂർവ്വ പിതാമഹന്മാർക്കായി കർമ്മം അനുഷ്ഠിച്ചു.

ബുധനാഴ്ച പുലർച്ചെ 5 മണി മുതൽ പയ്യാമ്പലം, മുഴപ്പിലങ്ങാട്, തോട്ടട, തലായി, തലശ്ശേരി കടൽ തീരങ്ങളിൽ ആയിരങ്ങൾ എത്തിയിരുന്നു. പയ്യാമ്പലത്ത് അതിരാവിലെ മുതൽ ബലിതർപ്പണത്തിനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

സേവാഭാരതി, ഐ ആർ പി സി, ടെംപിൾ കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സേവന സംഘടനകൾ എത്തിയവർക്ക് ചായ, ചെറുകടികൾ, മെഡിക്കൽ സൗകര്യം, സുരക്ഷ എന്നിവ ഒരുക്കി. ഭക്തജന തിരക്ക് നിയന്ത്രിക്കാനും വാഹന ഗതാഗത സൗകര്യം ഒരുക്കാനും പൊലീസ് സജീവമായി.

കണ്ണൂർ കോർപറേഷൻ*: തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, ചൊവ്വ ശിവക്ഷേത്രം, ആദികടലായി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രധാന ബലിതർപ്പണങ്ങൾ നടന്നു.

തലശ്ശേരി*: തൃക്കെ ശിവക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തൃക്കെ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ തലായി കടപ്പുറത്ത് രാവിലെ 6 മുതൽ 11 വരെ ബലിതർപ്പണം നടന്നു. ജഗന്നാഥ ക്ഷേത്രത്തിൽ രാവിലെ 5 മണി മുതൽ ബലിതർപ്പണത്തോടൊപ്പം തിലഹവനം, പ്രതിമാസങ്കൽപം, ക്ഷേത്രപിണ്ഡം തുടങ്ങിയ പിതൃകർമ്മങ്ങളും നടന്നു.

ഇരിട്ടി*: കീഴൂർ മഹാദേവ-മഹാവിഷ്ണു ക്ഷേത്ര സമിതികളുടെ നേതൃത്വത്തിൽ ബാവലിപ്പുഴക്കരയിൽ പുലർച്ചെ 5 മണിക്ക് ബലിതർപ്പണം.

മട്ടന്നൂർ*: കല്ലൂർ ഐക്കുളത്തിൽ സമസ്ത കേരള വാര്യർ സമാജം യൂണിറ്റ് രാവിലെ 5.30 മുതൽ 8.30 വരെ പിതൃതർപ്പണം നടത്തി. വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അനന്തൻ കടവിൽ രതീഷ് ശാന്തി ചേർത്തല മുഖ്യ കാർമ്മികത്വം വഹിച്ചു.

മറ്റ് ഇടങ്ങൾ*: പാനൂർ അണിയാരം ശിവക്ഷേത്രം ആറാട്ടുചിറക്കടവ്, പൂക്കോം പോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം മാനസസരോവർ, പയ്യാവൂർ വാസവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം മൂർത്തിക്കടവ്, കീഴല്ലൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ആയിരക്കണക്കിന് ഭക്തർ ബലിതർപ്പണത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378166/karkidaka-vavu-bali-tharpanam-kannur-temples-beaches)