---
title: " ‘മെസിയെ മറയാക്കി കള്ളപ്പണ ഇടപാട്’: കേരളത്തിലെ ഫുട്ബോൾ ആരാധകരെ ചതിച്ചെന്ന് മുഹമ്മദ് ഷിയാസ് എംഎൽഎ"
english_title: "Muhammad Shias Alleges Money Laundering Scam Behind Messi Kerala Visit Plan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378175/messi-kerala-visit-scam-muhammad-shias-allegation"
published_at: "2026-08-12T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c4351ee17f_1000227724.jpg"
keywords: ["Muhammad Shias MLA", "Kerala Football", "Sports Department Report"]
---

#  ‘മെസിയെ മറയാക്കി കള്ളപ്പണ ഇടപാട്’: കേരളത്തിലെ ഫുട്ബോൾ ആരാധകരെ ചതിച്ചെന്ന് മുഹമ്മദ് ഷിയാസ് എംഎൽഎ

> **Lead Summary:** **തിരുവനന്തപുരം: **ലയണൽ മെസിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടന്നതെന്ന് മുഹമ്മദ് ഷിയാസ് എംഎൽഎ ആരോപിച്ചു. കേരളത്തിലെ ഫുട്ബോൾ ആരാധകരായ മനുഷ്യരെ ചതിച്ചുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **ലയണൽ മെസിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടന്നതെന്ന് മുഹമ്മദ് ഷിയാസ് എംഎൽഎ ആരോപിച്ചു. കേരളത്തിലെ ഫുട്ബോൾ ആരാധകരായ മനുഷ്യരെ ചതിച്ചുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു.

കലൂർ സ്റ്റേഡിയം തട്ടിക്കൊണ്ടുപോകാനും അതിന്റെ പേരിൽ കള്ളപ്പണ ഇടപാട് നടത്താനും വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് അന്നത്തെ സർക്കാരിന്റെ നേതൃത്വത്തിൽ നടന്നതെന്ന് ഷിയാസ് കുറ്റപ്പെടുത്തി.

> "ആർക്കൊക്കെ എത്ര രൂപ കിട്ടിയെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലൂർ സ്റ്റേഡിയം ഈ വിധത്തിലെങ്കിലും തിരിച്ചുകിട്ടിയത് ഭാഗ്യമാണെന്നും ഷിയാസ് പറഞ്ഞു.

> "മരം മുറിച്ചുകൊണ്ട് പോകുന്നതുപോലെ എളുപ്പമല്ല ജനങ്ങളെ പറ്റിക്കാൻ. അത് ഇനിയെങ്കിലും തട്ടിപ്പുകാർ മനസിലാക്കണം" എന്നാണ് ഷിയാസിന്റെ പരാമർശം.

മെസിയുടെ പേരിലുള്ള തട്ടിപ്പിൽ കായിക വകുപ്പ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കളക്ഷൻ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ല. വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധനവകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378175/messi-kerala-visit-scam-muhammad-shias-allegation)