---
title: "കണ്ണൂർ പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരുക്ക്"
english_title: "Two Private Buses Collide in Kannur Punnol, 40 Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378180/kannur-punnol-bus-accident-40-injured"
published_at: "2026-08-12T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c4654699c4_1000227726.jpg"
keywords: ["Kannur Accident", "Punnol", "Bus Collision", "Limited Stop Bus"]
---

# കണ്ണൂർ പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരുക്ക്

> **Lead Summary:** **കണ്ണൂർ: ** തലശ്ശേരി - കോഴിക്കോട് ദേശീയ പാതയിലെ ന്യൂമാഹി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

## Article Content

**കണ്ണൂർ: ** തലശ്ശേരി - കോഴിക്കോട് ദേശീയ പാതയിലെ ന്യൂമാഹി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

തലശ്ശേരി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഇരു ബസുകളുടെയും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378180/kannur-punnol-bus-accident-40-injured)