---
title: "അടുത്ത 3 മണിക്കൂറിൽ 11 ജില്ലകളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത"
english_title: "Kerala Weather Alert Next 3 Hours Rain and Strong Wind 11 Districts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378259/kerala-weather-alert-next-3-hours-rain-wind-11-districts"
published_at: "2026-08-13T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d4cd99fddf_rain.jpeg"
keywords: ["Kerala Weather", "IMD Alert", "Rain Forecast", "Strong Wind"]
---

# അടുത്ത 3 മണിക്കൂറിൽ 11 ജില്ലകളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

> **Lead Summary:** **തിരുവനന്തപുരം:** അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പല ജില്ലകളിലും ഇടത്തരം മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയുണ്ടാകും.

## Article Content

**തിരുവനന്തപുരം:** അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പല ജില്ലകളിലും ഇടത്തരം മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയുണ്ടാകും.

ഇതിനൊപ്പം മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ നിലവിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ല.

അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും പടിഞ്ഞാറൻ കാറ്റും കാരണമാണ് ഈ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കാറ്റിന്റെ വേഗത കൂടുന്നതിനാൽ തീരദേശ മേഖലകളിലും ഉയർന്ന പ്രദേശങ്ങളിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378259/kerala-weather-alert-next-3-hours-rain-wind-11-districts)