---
title: "  യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുത്, ട്രാവൽ ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം"
english_title: "Centre Directs Uber Ola Rapido No Tip Before Ride Booking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378267/centre-directs-uber-ola-rapido-no-tip-before-ride-booking"
published_at: "2026-08-13T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d53f247181_sd.jpeg"
keywords: ["Tip Before Ride", "Uber Ola Rapido", "Road Transport Ministry", "Consumer Protection"]
---

#   യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുത്, ട്രാവൽ ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം

> **Lead Summary:** **ദില്ലി**: യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുതെന്ന് ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ. യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്നും ടിപ്പ് നൽകിയാൽ വേഗം വാഹനം ലഭിക്കും എന്ന പ്രേരണയും പാടില്ലെന്നും പറയുന്നു.

## Article Content

**ദില്ലി**: യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുതെന്ന് ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ. യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്നും ടിപ്പ് നൽകിയാൽ വേഗം വാഹനം ലഭിക്കും എന്ന പ്രേരണയും പാടില്ലെന്നും പറയുന്നു.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടിപ്പ് ഓപ്ഷൻ കാണിക്കരുതെന്നും നിർദേശിച്ചു. റാപ്പിഡോ, ഊബർ, ഓല തുടങ്ങിയ ആപ്പുകൾക്ക്‌ ഗതാഗത മന്ത്രാലയമാണ് നിർദേശം നൽകിയത്. എന്നാൽ, യാത്ര പൂർത്തിയാകുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും കേന്ദ്രം അറിയിച്ചു.

റോഡ് ഗതാഗത മന്ത്രാലയ‌മാണ് നിർദേശം നൽകിയത്. ആപ്പുകളിലെ സവിശേഷതകൾ 2025 ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടെന്നും നിർദേശത്തിൽ വ്യക്തമാക്കി.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമായ തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്രിമം കാണിക്കുന്നതോ ആയ ഒന്നും ആപ്പിൽ നൽകരുതെന്നും മാർഗ നിർദേശങ്ങളിൽ പറയുന്നു. നേരത്തെ, ഈ രീതി നിർത്താൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്ലാറ്റ്‌ഫോമുകളോട് നിർദേശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378267/centre-directs-uber-ola-rapido-no-tip-before-ride-booking)