---
title: "കർഷക ദിനാഘോഷം ഓഗസ്റ്റ് 17ന് കേളകത്ത്; മികച്ച കർഷകർക്ക് ആദരം"
english_title: "Farmers Day Celebration on August 17 at Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378366/farmers-day-celebration-kelakam-aug-17"
published_at: "2026-08-13T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7db6d8a9f29_1000227965.jpg"
keywords: ["Kelakam", "Agriculture Department", "Kerala Grama Panchayat", "Best Farmers"]
---

# കർഷക ദിനാഘോഷം ഓഗസ്റ്റ് 17ന് കേളകത്ത്; മികച്ച കർഷകർക്ക് ആദരം

> **Lead Summary:** **കേളകം: **കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേളകം ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം ഓഗസ്റ്റ് 17ന് സംഘടിപ്പിക്കും.

## Article Content

**കേളകം: **കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേളകം ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം ഓഗസ്റ്റ് 17ന് സംഘടിപ്പിക്കും.

രാവിലെ 10 മണി മുതൽ മഞ്ഞളാംപുറം സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിലാണ് പരിപാടി.

കാർഷിക മേഖലയിലെ കർഷകരുടെ സംഭാവനകളെ ആദരിക്കുന്നതിനും മികച്ച കർഷകരെ അംഗീകരിക്കുന്നതിനുമാണ് കർഷക ദിനാഘോഷം. വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ചടങ്ങിൽ ആദരിക്കും.

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. കൃഷി ഓഫീസർ എം. ജിഷമോൾ സ്വാഗതം ആശംസിക്കും.

കർഷക ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച കർഷകർക്കും കാർഷിക മേഖലയിലെ വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കും പുരസ്കാരങ്ങൾ നൽകും.

കർഷകരും കാർഷിക മേഖലയുമായി ബന്ധപ്പെട്ടവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378366/farmers-day-celebration-kelakam-aug-17)