---
title: "ക്ഷീര കർഷകർക്ക് തീറ്റപ്പുൽകൃഷി സഹായം, അപേക്ഷ ഓഗസ്റ്റ് 20 വരെ"
english_title: "Kerala Fodder Cultivation Scheme 2026 27 Dairy Farmers Apply Online"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378461/kerala-fodder-cultivation-scheme-2026-27-dairy-farmers-apply-online"
published_at: "2026-08-14T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eaa16ce04a_grass.jpeg"
keywords: ["Kerala Dairy Development", "Fodder Cultivation", "Ksheerasree", "Dairy Farmers"]
---

# ക്ഷീര കർഷകർക്ക് തീറ്റപ്പുൽകൃഷി സഹായം, അപേക്ഷ ഓഗസ്റ്റ് 20 വരെ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാന സർക്കാർ 2026-27 വർഷത്തിൽ ക്ഷീര വികസന വകുപ്പ് മുഖേന നടത്തുന്ന തീറ്റപ്പുൽകൃഷി വികസന പദ്ധതികൾക്ക് കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ഷീര കർഷകർക്ക് 20 സെൻ്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളകൃഷി എന്നീ പദ്ധതികളും പുൽകൃഷിക്ക് വേണ്ടിയുള്ള യന്ത്രവൽക്കരണ ധനസഹായം,​ ജലസേചന സഹായം എന്നിവയും ഗ്രൂപ്പുകൾക്ക് തീറ്റ​പ്പുൽ വിപണന യൂണിറ്റുകൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ഉൾപ്പെടുന്നതാണ് തീറ്റപ്പുൽകൃഷി വികസന പദ്ധതി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാന സർക്കാർ 2026-27 വർഷത്തിൽ ക്ഷീര വികസന വകുപ്പ് മുഖേന നടത്തുന്ന തീറ്റപ്പുൽകൃഷി വികസന പദ്ധതികൾക്ക് കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ഷീര കർഷകർക്ക് 20 സെൻ്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളകൃഷി എന്നീ പദ്ധതികളും പുൽകൃഷിക്ക് വേണ്ടിയുള്ള യന്ത്രവൽക്കരണ ധനസഹായം,​ ജലസേചന സഹായം എന്നിവയും ഗ്രൂപ്പുകൾക്ക് തീറ്റ​പ്പുൽ വിപണന യൂണിറ്റുകൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ഉൾപ്പെടുന്നതാണ് തീറ്റപ്പുൽകൃഷി വികസന പദ്ധതി.

​ താൽപ്പര്യമുള്ള ക്ഷീര കർഷകർക്ക് www.ksheerasree.kerala.gov.in പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത്‌ ​ആ​ഗസ്ത് 20 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് അടുത്തുളള ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378461/kerala-fodder-cultivation-scheme-2026-27-dairy-farmers-apply-online)