---
title: "സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി; ആദ്യമായി ജാതിവരങ്ങളും ശേഖരിക്കും"
english_title: "Centre Releases Census 2027 Questionnaire with 40 Questions, Caste Data for First Time"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378495/census-2027-questionnaire-released-caste-data"
published_at: "2026-08-14T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ed1234b716_1000228091.jpg"
keywords: ["Census 2027", "Census Questionnaire", "Caste Data", "Population Census"]
---

# സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി; ആദ്യമായി ജാതിവരങ്ങളും ശേഖരിക്കും

> **Lead Summary:** **ഡൽഹി: **2027ലെ ജനസംഖ്യാ കണക്കെടുപ്പിനുള്ള 40 ചോദ്യങ്ങളുള്ള ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിക്കുന്നത്.

## Article Content

**ഡൽഹി: **2027ലെ ജനസംഖ്യാ കണക്കെടുപ്പിനുള്ള 40 ചോദ്യങ്ങളുള്ള ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിക്കുന്നത്.

ജാതിവിവരങ്ങൾക്ക് പുറമെ കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ സാക്ഷരത എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും ശേഖരിക്കും.

ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയവയെക്കുറിച്ചുള്ള ഗ്രാമ, പട്ടണ, വാർഡ് തല ഡാറ്റയും ശേഖരിക്കും.

സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പാണിത്. 2027 മാർച്ച് 1 ആണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ റഫറൻസ് തീയതി.

ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ 1 ആണ് റഫറൻസ് തീയതി. മഞ്ഞുമൂടിയ പ്രദേശങ്ങളായതിനാൽ ഇവിടെ സെൻസിന്റെ രണ്ടാം ഘട്ടം ഓഗസ്റ്റ് 17ന് ആരംഭിക്കും.

സെൻസസ് വിവരശേഖരണത്തിനായി 61282 എന്യൂമറേറ്റർമാരെയും 10189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. 1948 ലെ സെൻസസ് നിയമവും 1990 ലെ സെൻസസ് നിയമങ്ങളും അനുസരിച്ചാണ് പ്രക്രിയ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378495/census-2027-questionnaire-released-caste-data)