---
title: "UPST ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സർക്കാർ"
english_title: "UPST Job Aspirants End Protest After Talks with Education Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378503/upst-protest-ended-kerala-government-45-days-time"
published_at: "2026-08-14T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ed82ec6e20_1000228111.jpg"
keywords: ["UPST", "Kerala PSC", "Teacher Recruitment", "Secretariat Protest"]
---

# UPST ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **സെക്രട്ടേറിയറ്റിനു മുന്നിൽ UPST ഉദ്യോഗാർഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പിന്മാറ്റം.

## Article Content

**തിരുവനന്തപുരം: **സെക്രട്ടേറിയറ്റിനു മുന്നിൽ UPST ഉദ്യോഗാർഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പിന്മാറ്റം.

പ്രശ്നപരിഹാരത്തിനായി സർക്കാർ 45 ദിവസത്തെ സാവകാശമാണ് തേടിയത്. ഒഴിവില്ലാതെ പിഎസ്‌സി നോട്ടിഫിക്കേഷൻ ഇറക്കുന്നത് ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.

മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ഉറപ്പു നൽകിയ തീയതിക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും പ്രതിഷേധം തുടങ്ങുമെന്ന് ഉദ്യോഗാർഥികളും വ്യക്തമാക്കി.

2025 ഒക്ടോബറിലാണ് UPST റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് വന്നതിനു പിന്നാലെ ഒരു അധ്യയന വർഷം കഴിഞ്ഞിട്ടും ഒരാൾക്കും നിയമനം ലഭിച്ചിട്ടില്ല.

പല സ്കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണ്. ഇതനുസരിച്ച് വിദ്യാർത്ഥി-അധ്യാപക അനുപാതം പുനർനിശ്ചയിക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378503/upst-protest-ended-kerala-government-45-days-time)