---
title: "ആയങ്കി മുങ്ങിനടന്ന കാർ തളിപ്പറമ്പിൽ നിന്ന് കണ്ടെത്തി; കസ്റ്റഡി അവസാനിച്ച അർജുനെ കോടതിയിൽ ഹാജരാക്കി"
english_title: "Arjun Ayanki's Car Found in Thaliparamba, Police Complete Custody Interrogation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378523/arjun-ayanki-car-found-thaliparamba-custody"
published_at: "2026-08-14T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eecbdb655c_1000228140.jpg"
keywords: ["Arjun Ayanki", "Kannur Cyber Crime", "Thaliparamba", "Car Seized"]
---

# ആയങ്കി മുങ്ങിനടന്ന കാർ തളിപ്പറമ്പിൽ നിന്ന് കണ്ടെത്തി; കസ്റ്റഡി അവസാനിച്ച അർജുനെ കോടതിയിൽ ഹാജരാക്കി

> **Lead Summary:** **കണ്ണൂർ: ** സോഷ്യൽ മീഡിയ തട്ടിപ്പ് കേസിലെ പ്രതി അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രൊഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി സബ് ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി.

## Article Content

**കണ്ണൂർ: ** സോഷ്യൽ മീഡിയ തട്ടിപ്പ് കേസിലെ പ്രതി അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രൊഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി സബ് ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി.

അർജുൻ മുങ്ങിനടന്ന കാർ തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിൽ പിടികൂടി. ബന്ധു കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ അർജുൻ സഞ്ചരിച്ചത് ഈ കാറിലായിരുന്നു.

മൂന്നു ദിവസത്തേക്കായിരുന്നു അർജുനെ കണ്ണൂർ സൈബർ ക്രൈം പൊലീസിന് കോടതി കസ്റ്റഡിയിൽ നൽകിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് അർജുനെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് തുടരും.

കസ്റ്റഡിയിലിരിക്കെ രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞ ലോഡ്ജ്, സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച ഇടങ്ങൾ, പിടിയിലാകുന്നതിന് മുൻപ് എത്തിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ അർജുനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഐ ഫോണും പൊലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378523/arjun-ayanki-car-found-thaliparamba-custody)