---
title: "പി. രാമകൃഷ്ണന്റെ 7-ാം ചരമവാർഷികം; പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണവും"
english_title: "7th Death Anniversary of P Ramakrishnan Observed at Payyambalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378547/p-ramakrishnan-7th-death-anniversary-payyambalam"
published_at: "2026-08-14T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f03e6d24ac_1000228190.jpg"
keywords: ["P Ramakrishnan", "KPCC", "DCC", "Kannur Congress", "Payyambalam"]
---

# പി. രാമകൃഷ്ണന്റെ 7-ാം ചരമവാർഷികം; പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണവും

> **Lead Summary:** **കണ്ണൂർ: **കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഡി.സി.സി പ്രസിഡണ്ടുമായ പി. രാമകൃഷ്ണന്റെ ഏഴാം ചരമവാർഷികം പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ അനുസ്മരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

## Article Content

**കണ്ണൂർ: **കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഡി.സി.സി പ്രസിഡണ്ടുമായ പി. രാമകൃഷ്ണന്റെ ഏഴാം ചരമവാർഷികം പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ അനുസ്മരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെ.പി.സി.സി ട്രഷറർ വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു.

വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും ആദർശനിഷ്ഠ കാത്തുസൂക്ഷിച്ച നേതാവായിരുന്നു പി.ആർ എന്ന് അദ്ദേഹം അനുസ്മരിച്ചു. ഏത് കാര്യവും വെട്ടിത്തുറന്ന് പറയാൻ ആർജ്ജവം കാണിച്ച അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പി. രാമകൃഷ്ണൻ എന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ, പ്രൊഫ. എ.ഡി. മുസ്തഫ, ചന്ദ്രൻ തില്ലങ്കേരി, പി.ആറിന്റെ മകൾ ദിവ്യ ശ്രീകുമാർ, അഡ്വ. റശീദ് കവ്വായി, രാഹുൽ കായക്കൽ എന്നിവർ സംസാരിച്ചു.

എം.പി. ഉണ്ണികൃഷ്ണൻ, എൻ.പി. ശ്രീധരൻ, മുഹമ്മദ് ബ്ലാത്തൂർ, കെ. പ്രമോദ്, വി.വി. പുരുഷോത്തമൻ, എം.പി. വേലായുധൻ, വി.പി. അബ്ദുൾ റഷീദ്, അഡ്വ. പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, വിജിൽ മോഹനൻ, രജിത്ത് നാറാത്ത്, മനോജ് കൂവേരി, എം.കെ. മോഹനൻ, ബിജു ഉമ്മർ, എം.സി. അതുൽ, പി. മാധവൻ മാസ്റ്റർ, സി.ടി. ഗിരിജ, മുണ്ടേരി ഗംഗാധരൻ, ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ, ടി.കെ. അജിത്ത്, സി.ടി. സജിത്ത്, എം. ശിവദാസൻ, കല്ലിക്കോടൻ രാഗേഷ്, രാജീവൻ പാനുണ്ട, കാപ്പാടൻ ശശിധരൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, എൻ.ആർ. മായൻ, കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കൊത്ത്, പി.ആറിന്റെ ഭാര്യ   ഷൈമലത, മകൻ ദീപക് കൃഷ്ണ, ദീപ ഷാജി തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378547/p-ramakrishnan-7th-death-anniversary-payyambalam)