---
title: "എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു"
english_title: "Kelakam MGM Salem School 80th Independence Day Celebration 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378635/kelakam-mgm-salem-school-80th-independence-day-celebration"
published_at: "2026-08-15T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8011e159f5b_ss.jpeg"
keywords: ["Kelakam", "MGM Salem School", "Independence Day", "Flag Hoisting"]
---

# എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

> **Lead Summary:** **കേളകം **: എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 8:45ന് ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി .

## Article Content

**കേളകം **: എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 8:45ന് ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി .

തുടർന്ന് ദേശീയ ഗാനം ആലപിക്കുകയും സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജിനു ജോൺ തൻ്റെ അധ്യക്ഷ പ്രസംഗത്തിലൂടെ സ്വാതന്ത്ര്യ സമര സേനാനികളുടെ വീരത്യാഗത്തെ അനുസ്മരിച്ചു.

സ്കൂൾ സീനിയർ അസിസ്റ്റൻറ് വർഗീസ് എ.യു. സ്വാഗതപ്രസംഗവും നായിക് സുബേദാർ സത്യൻ ഇ.എസ്. മുഖ്യപ്രഭാഷണവും നടത്തി. പ്രിൻസിപ്പാൾ റ്റി.വി. ജോണി.വിമുക്തഭടൻ കുഞ്ഞാമൻ, പി.ടി.എ .പ്രസിഡണ്ട് രാജേഷ് കുമാർ വി വി ,മദർ പി.ടി. എ. പ്രസിഡൻറ് ശ്രീജ സുനിൽ സ്റ്റാഫ് സെക്രട്ടറി പ്രീജ എം.ടി, സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ സക്കറിയ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ് ഗേൾ കുമാരി കരോളിൻ സോണി ജോസഫ് നന്ദി പ്രകാശനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378635/kelakam-mgm-salem-school-80th-independence-day-celebration)