---
title: "ഓണപ്പരീക്ഷാ ടൈംടേബിൾ മാറ്റി; ഓഗസ്റ്റ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ 1-ന്"
english_title: "Kerala Onam Exam Dates Changed, Class 8 Exam Postponed to September 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378646/kerala-onam-exam-timetable-change-class-8"
published_at: "2026-08-15T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80222e10d37_1000228318.jpg"
keywords: ["Kerala Schools", "Onam Exam", "Exam Timetable", "Class 8"]
---

# ഓണപ്പരീക്ഷാ ടൈംടേബിൾ മാറ്റി; ഓഗസ്റ്റ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ 1-ന്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം. ഓണാഘോഷ ദിനമായ ഓഗസ്റ്റ് 21-ന് നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം. ഓണാഘോഷ ദിനമായ ഓഗസ്റ്റ് 21-ന് നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പാണ് തീരുമാനം അറിയിച്ചത്. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 1-നായിരിക്കും മാറ്റിവെച്ച പരീക്ഷ നടത്തുക.

സ്കൂളുകളിലെ ഓണാഘോഷവും പരീക്ഷയും ഒരേ ദിവസം വരുന്നത് കുട്ടികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഓണം ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നതിനാണ് പരീക്ഷ മാറ്റിയത്.

പരീക്ഷ മാറ്റിയതോടെ ഓഗസ്റ്റ് 21-ന് വിപുലമായ ഓണാഘോഷ പരിപാടികളോടെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും. ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന സെപ്റ്റംബർ ഒന്നിന് എട്ടാം ക്ലാസിലെ മാറ്റിവെച്ച പരീക്ഷ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378646/kerala-onam-exam-timetable-change-class-8)