---
title: "കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നു "
english_title: "Drunk son beats father to death in Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378863/drunk-son-beats-father-to-death-in-kozhikode"
published_at: "2026-08-17T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8285abcfe11_1000238296.jpg"
keywords: ["Kozhokodu", "Murder", "Arested"]
---

# കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നു 

> **Lead Summary:** **കോഴിക്കോട്**: കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പി​ൽ മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു. വെ​ള്ളി​പ​റ​മ്പ് മ​ക്കി​നി​യാ​ട്ട് ശ​ശി​ധ​ര​ൻ ആ​ണ് മ​രി​ച്ച​ത്‌.

## Article Content

**കോഴിക്കോട്**: കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പി​ൽ മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു. വെ​ള്ളി​പ​റ​മ്പ് മ​ക്കി​നി​യാ​ട്ട് ശ​ശി​ധ​ര​ൻ ആ​ണ് മ​രി​ച്ച​ത്‌.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ശ​ശി​ധ​ര​ന്റെ മ​ക​ൻ അ​ഭി​രാ​മി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​ല​ർ​ച്ചെ 12.30ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ഭി​രാ​മി​ന്‍റെ അ​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​ധ​ര​നെ ഉ​ട​ൻ​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378863/drunk-son-beats-father-to-death-in-kozhikode)