---
title: "കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്കുള്ള SFI മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു"
english_title: "Clash During SFI March to Kannur Head Post Office, Police Use Water Cannon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378940/sfi-march-kannur-post-office-water-cannon-clash"
published_at: "2026-08-17T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82f0dac915e_1000228759.jpg"
keywords: ["Kannur", "NET Exam", "Protest", "Water Cannon"]
---

# കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്കുള്ള SFI മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** **കണ്ണൂർ: **NET യോഗ്യത പരീക്ഷ റദ്ദാക്കിയ തീരുമാനത്തിനെതിരെ SFI ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ തെറിച്ചുവീണു.

## Article Content

**കണ്ണൂർ: **NET യോഗ്യത പരീക്ഷ റദ്ദാക്കിയ തീരുമാനത്തിനെതിരെ SFI ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ തെറിച്ചുവീണു.

ബാരിക്കേഡ് മറികടന്ന് പോസ്റ്റോഫീസിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.പി. അഖില മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. ആദർശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി പ്രദീപ്, പി. അലീഷ, കെ.കെ. ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378940/sfi-march-kannur-post-office-water-cannon-clash)