---
title: "കേളകത്തെ ജ്വല്ലറിയിൽ നിന്നും 4 ലക്ഷം രൂപ തട്ടിയ പ്രതിയെ ഉടൻ പിടി കൂടിയ കേളകം പോലീസിന് വ്യാപാരികളുടെ സ്നേഹാദരം."
english_title: "The Kelakam police, who quickly arrested the suspect who had stolen Rs. 4 lakh from a jewellery shop in Kelakam, have won the respect of traders."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378964/the-kelakam-police-who-quickly-arrested-the-suspect-who-had-stolen-rs-4-lakh-from-a-jewellery-shop-in-kelakam-have-won-the-respect-of-traders"
published_at: "2026-08-17T20:02:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a831b894a9d9_1000239515.jpg"
keywords: ["Kelakom", "Jewellery", "Police"]
---

# കേളകത്തെ ജ്വല്ലറിയിൽ നിന്നും 4 ലക്ഷം രൂപ തട്ടിയ പ്രതിയെ ഉടൻ പിടി കൂടിയ കേളകം പോലീസിന് വ്യാപാരികളുടെ സ്നേഹാദരം.

> **Lead Summary:** **കേളകം**: കേളകം വെളിയത്ത് ജ്വല്ലറിയിൽ നിന്നും 4 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ പ്രതിയെ വളരെ പെട്ടെന്ന് കൂടിയ കേളകം പോലീസിന് വ്യാപാരികളുടെ സ്നേഹാദരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് കമ്മിറ്റി പോലീസ് സ്റ്റേഷനിൽ എത്തി അന്യോഷണ സംഘത്തെ അനുമോദിച്ചു.

## Article Content

**കേളകം**: കേളകം വെളിയത്ത് ജ്വല്ലറിയിൽ നിന്നും 4 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ പ്രതിയെ വളരെ പെട്ടെന്ന് കൂടിയ കേളകം പോലീസിന് വ്യാപാരികളുടെ സ്നേഹാദരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് കമ്മിറ്റി പോലീസ് സ്റ്റേഷനിൽ എത്തി അന്യോഷണ സംഘത്തെ അനുമോദിച്ചു.

ഈ മാസം ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഗ്രാമീണ ബാങ്കിൽ മൂന്നര ലക്ഷം രൂപയ്ക്ക് പണയം വെച്ചിട്ടുള്ള അഞ്ച് പവൻ സ്വർണ്ണം തിരിച്ചെടുക്കാൻ സഹായിച്ചാൽ അത് ജ്വല്ലറിക്ക് തന്നെ വിൽക്കാമെന്ന് മോഹിപ്പിച്ച് കേളകത്തെ ജ്വല്ലറി ഉടമയിൽ നിന്ന് പണം തട്ടുകയായിരുന്നു .

ബേങ്കിൽ നിന്ന് തിരിച്ചെടുത്തതെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം നൽകി മുങ്ങിയ പ്രതി ഇടുക്കി സ്വദേശി ബോബി ഫിലിപ്പിനെ കേളകം പോലീസ് ഗോവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വളരെ വേഗം പിടികൂടിയതിൽ അഭിനന്ദനം അറിയിക്കാൻ കേളകം പോലീസ് സ്റ്റേഷനിൽ എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പോലീസുമായി മധുരം പങ്കിട്ടു.

പേരാവൂർ ഡിവൈഎസ്പി എ.വി.ജോൺ, പ്രിൻസിപ്പൽ എസ് ഐ വർഗീസ് തോമസ്, എസ്.ഐ.മെൽബിൻ, അന്യോഷണ സംഘാംഗങ്ങൾ എന്നിവർ വ്യാപാരി നേതാക്കളായ എം എസ് തങ്കച്ചൻ, സിബി, പൗലോസ് പൊട്ടക്കൽ ,നാണു മാസ്റ്റർ ,ബിജു കൊല്ലുവേലി തുടങ്ങിയവരുടെ നേതൃത്യത്തിലെത്തിയ വ്യാപാരി സംഘമാണ് അനുമോദനവും ,നന്ദിയും അറിയിച്ചത്..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378964/the-kelakam-police-who-quickly-arrested-the-suspect-who-had-stolen-rs-4-lakh-from-a-jewellery-shop-in-kelakam-have-won-the-respect-of-traders)