---
title: "മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ റെയ്ഡ്"
english_title: "CMRL Exalogic Case ED Conducts Raids in Kozhikode and Other Locations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379017/cmrl-exalogic-masappadi-case-ed-raid-kozhikode"
published_at: "2026-08-18T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83e364300a4_ss.jpeg"
keywords: ["CMRL Exalogic Case", "ED Raid Kerala", "Veena Vijayan", "Masappadi Scam"]
---

# മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ റെയ്ഡ്

> **Lead Summary:** **കോഴിക്കോട്:** CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന.

## Article Content

**കോഴിക്കോട്:** CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന.

ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയത്.പിന്നാലെ വീണ ടിഎയെ രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

സ്വത്തുക്കൾ അറ്റാച്ച്‌മെന്റ് ചെയ്യാൻ പോകുന്ന നടപടികളിലേക്ക് കടക്കുന്നതിന് മുൻപാണ് വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടുപോയി എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്‌സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. സംഭവം കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379017/cmrl-exalogic-masappadi-case-ed-raid-kozhikode)