---
title: "കർഷക ദിനത്തിൽ മുതിർന്ന സമ്മിശ്ര കർഷകൻ ചീരാംകുഴിയിൽ ജോസഫിനെ കർഷക കോൺഗ്രസ് ആദരിച്ചു"
english_title: "Karshaka Congress Honours Veteran Farmer Joseph Cheeramkuzhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379018/karshaka-congress-honours-veteran-farmer-joseph-cheeramkuzhi"
published_at: "2026-08-18T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83e48a21ed7_dd.jpeg"
keywords: ["Karshaka Congress", "Farmers Day", "Irikkur", "Kudiyanmala", "Potthamplavu"]
---

# കർഷക ദിനത്തിൽ മുതിർന്ന സമ്മിശ്ര കർഷകൻ ചീരാംകുഴിയിൽ ജോസഫിനെ കർഷക കോൺഗ്രസ് ആദരിച്ചു

> **Lead Summary:** **ഇരിക്കൂർ:** കർഷക കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകദിനത്തിൽ കുടിയാൻമല പൊട്ടം പ്ലാവിലുള്ള ചീരാംകുഴിയിൽ ജോസഫ് എന്ന സമ്മിശ്രകർഷകനെ അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ച് ആദരിച്ചു. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പാദത്തിൽ കോട്ടയം ജില്ലയിൽ നിന്നും കണ്ണൂർ പൈതൽ മലയുടെ താഴ്‌വരയിൽ പൊട്ടംപ്ലാവിൽ കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും അസൗകര്യങ്ങളോടും മറ്റും മല്ലടിച്ചാണ് ജോസഫ് തൻ്റെ കൃഷി തുടങ്ങിയത്.

## Article Content

**ഇരിക്കൂർ:** കർഷക കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകദിനത്തിൽ കുടിയാൻമല പൊട്ടം പ്ലാവിലുള്ള ചീരാംകുഴിയിൽ ജോസഫ് എന്ന സമ്മിശ്രകർഷകനെ അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ച് ആദരിച്ചു. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പാദത്തിൽ കോട്ടയം ജില്ലയിൽ നിന്നും കണ്ണൂർ പൈതൽ മലയുടെ താഴ്‌വരയിൽ പൊട്ടംപ്ലാവിൽ കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും അസൗകര്യങ്ങളോടും മറ്റും മല്ലടിച്ചാണ് ജോസഫ് തൻ്റെ കൃഷി തുടങ്ങിയത്.

ഒട്ടേറെ പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും അദ്ദേഹം കൃഷി ഉപേക്ഷിക്കാതെ വിജയ യാത്ര തുടരുകയായിരുന്നു.  ഇന്നത്തെ തലമുറക്ക് ഒരു മാതൃകാ കർഷകനാണ് ജോസ്ഫ്. കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി  ജോസ് കുരുവിള ആമുഖ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം പ്രസിഡണ്ട് റോയി ഈറ്റയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എം.ഒ ചന്ദ്രശേഖരൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു . ജില്ലാ സെക്രട്ടറി  ബിജു സാമുവൽ , നിയോജക മണ്ഡലം വൈസ് പ്രസിഡണ് ജോസഫ് വെട്ടിക്കുഴി, സെക്രട്ടറി  ബാബു കാശാംകാട്ടിൽ ,ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി അലക്സ്‌ ചുനയമ്മാക്കൽ, എന്നിവർ ആശംസ നേർന്നു.

കർഷക കോൺഗ്രസ്സ് നടുവിൽ മണ്ഡലം പ്രസിഡന്റ് സാലു പള്ളിത്തറ നന്ദി പറഞ്ഞു. ജോസഫ് ചേട്ടനും ഭാര്യ ഇത്താമ്മ ചേടത്തിയുംമകൻ റോയി യും കുടിയേറ്റ കാലത്തെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ചു.കുടുംബാംഗങ്ങളും ബന്ധുക്കളും സമീപ വാസികളും നാട്ടുകാരും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379018/karshaka-congress-honours-veteran-farmer-joseph-cheeramkuzhi)