---
title: "റോഡപകടങ്ങൾ കുറയ്ക്കാൻ AI ട്രാക്ക്; മന്ത്രി രമേശ് ചെന്നിത്തല 3 പുതിയ പോലീസ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു"
english_title: "Kerala Police Launches AI Track, Cyber Wall and Smart Beat Patrol"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379064/kerala-police-ai-track-cyber-wall-smart-beat-ramesh-chennithala"
published_at: "2026-08-18T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a841c2259795_1000228879.jpg"
keywords: ["Kerala Police", "AI Track", "Smart Beat Patrol", "Ramesh Chennithala"]
---

# റോഡപകടങ്ങൾ കുറയ്ക്കാൻ AI ട്രാക്ക്; മന്ത്രി രമേശ് ചെന്നിത്തല 3 പുതിയ പോലീസ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തിരുവനന്തപുരം: **റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരള പോലീസിന്റെ AI ട്രാക്ക് ഉൾപ്പെടെ 3 പുതിയ പദ്ധതികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവനന്തപുരം: **റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരള പോലീസിന്റെ AI ട്രാക്ക് ഉൾപ്പെടെ 3 പുതിയ പദ്ധതികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

*ഉദ്ഘാടനം ചെയ്ത പദ്ധതികൾ*

1. *AI ട്രാക്ക്*: റോഡിലെ വിവരങ്ങൾ മുൻകൂട്ടി പൊതുജനങ്ങളെ അറിയിക്കാൻ സഹായിക്കും. റോഡപകടങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. അപകടങ്ങൾ കുറയ്ക്കാൻ പോലീസ് ചെയ്യുന്ന ഏറ്റവും മികച്ച പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.

2. *സൈബർ വാൾ*: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പദ്ധതി. സൈബർ സുരക്ഷ ബോധവൽക്കരണം, വിവരങ്ങളുടെ പരിശോധന, അടിയന്തര സഹായം എന്നിവ AI യുടെ സഹായത്തോടെ നൽകും. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി. കേരള പോലീസിലെ സമർത്ഥരായ ഉദ്യോഗസ്ഥർ തന്നെയാണ് ഇത് വികസിപ്പിച്ചത്.

3. *സ്മാർട്ട് ബീറ്റ് പെട്രോൾ*: പോലീസിന്റെ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം. പോലീസിന്റെ എല്ലാ പെട്രോളിങ്ങും ഒറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരും.

സംസ്ഥാന സർക്കാരിന്റെ നൂറിന പരിപാടികളുടെ ഭാഗമായാണ് ആഭ്യന്തര വകുപ്പ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. ഇതിനായി 600-ലധികം പോലീസുകാർക്ക് നിലവിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379064/kerala-police-ai-track-cyber-wall-smart-beat-ramesh-chennithala)