---
title: "സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് കെ ജയകുമാർ; അതിമനോഹരം ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു"
english_title: "Mohanlal's Athimanoharam Movie Shooting Begins at Nilakkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379074/mohanlal-athimanoharam-movie-shooting-nilakkal-tarun-moorthy"
published_at: "2026-08-18T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84292a8b43b_1000228905.jpg"
keywords: ["Mohanlal", "Athimanoharam", "Nilakkal", "Malayalam Movie"]
---

# സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് കെ ജയകുമാർ; അതിമനോഹരം ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു

> **Lead Summary:** **നിലയ്ക്കൽ: **തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ന്റെ ചിത്രീകരണം റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ആരംഭിച്ചു.

## Article Content

**നിലയ്ക്കൽ: **തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ന്റെ ചിത്രീകരണം റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ആരംഭിച്ചു.

പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിലയ്ക്കലിൽ ഷൂട്ട് നടത്തുന്നത്. നിലയ്ക്കൽ ബസ്റ്റാന്റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടത്താൻ റാന്നി ഡിഎഫ്ഒ അനുമതി നൽകി.

ഇന്ന് അയ്യപ്പഭക്തരെ കടത്തിവിടുന്ന പൊലീസ് വേഷത്തിലെ സീനാണ് മോഹൻലാൽ ചിത്രീകരിച്ചത്. മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു.

ശബരിമല സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. എന്നാൽ ചിത്രീകരണത്തിന് വനംവകുപ്പിന്റെ അനുമതി കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ തരുൺ മൂർത്തിയാണ് സംവിധാനം ചെയ്യുന്നത്. ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും നടക്കുന്ന സംഭവങ്ങളാണ് ചിത്രം. നായികയായി മീരാ ജാസ്മിൻ എത്തുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയിൽ ചിത്രീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379074/mohanlal-athimanoharam-movie-shooting-nilakkal-tarun-moorthy)