---
title: "ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ"
english_title: "Welfare pension distribution starts today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379119/welfare-pension-distribution-starts-today"
published_at: "2026-08-19T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84f215aa81c_images_(57).jpeg"
keywords: ["Kerala Pension", "Welfare Pension", "Social Security Pension", "August 2026"]
---

# ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ

> **Lead Summary:** **തിരുവനന്തപുരം**: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. പെൻഷൻ വിതരണം ഇന്ന് മുതൽ ഉണ്ടാകും.

## Article Content

**തിരുവനന്തപുരം**: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. പെൻഷൻ വിതരണം ഇന്ന് മുതൽ ഉണ്ടാകും.

ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. ഈ മാസം 31 വരെ പെൻഷൻ വിതരണം ചെയ്യും. ഈ മാസവും സഹകരണ സംഘം വഴി വീട്ടിൽ പെൻഷൻ എത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379119/welfare-pension-distribution-starts-today)