---
title: "വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം"
english_title: "You can apply for the Vanamitra Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379120/you-can-apply-for-the-vanamitra-award"
published_at: "2026-08-19T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84f507da9c8_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Apply now"]
---

# വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ** : കേരള വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കണ്ണൂര്‍ 2026-27 വര്‍ഷം ജില്ലയിലെ പരിസ്ഥിതി /വനം വന്യജീവി ജൈവവൈവിധ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വനമിത്ര അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : കേരള വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കണ്ണൂര്‍ 2026-27 വര്‍ഷം ജില്ലയിലെ പരിസ്ഥിതി /വനം വന്യജീവി ജൈവവൈവിധ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വനമിത്ര അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം സെപ്തംബര്‍ പത്തിനകം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കണ്ണോത്തുംചാല്‍, താണ (പി.ഒ). കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497-2705105, 8547603826, 8547603829.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379120/you-can-apply-for-the-vanamitra-award)