---
title: "നീറ്റ് പരീക്ഷാ സംവിധാനം അതിശക്തം; ചോർച്ച സാധ്യമല്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം"
english_title: "NEET Exam Security Now Unbreakable, Centre Tells Supreme Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379183/neet-exam-security-gps-question-paper-leak-supreme-court"
published_at: "2026-08-19T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a856e746b34b_1000229048.jpg"
keywords: ["NEET UG", "Supreme Court", "Exam Security", "Question Paper Leak"]
---

# നീറ്റ് പരീക്ഷാ സംവിധാനം അതിശക്തം; ചോർച്ച സാധ്യമല്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം

> **Lead Summary:** **ന്യൂഡൽഹി: **നീറ്റ് യുജി പരീക്ഷാ നടത്തിപ്പിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങൾ അതീവ ശക്തമാണെന്നും അവ മറികടക്കുക അസാധ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി: **നീറ്റ് യുജി പരീക്ഷാ നടത്തിപ്പിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങൾ അതീവ ശക്തമാണെന്നും അവ മറികടക്കുക അസാധ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

 *പുതിയ സുരക്ഷാ നടപടികൾ*

1. *ജിപിഎസ് ട്രാക്കിംഗ്*: ചോദ്യപേപ്പർ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തി. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ കർശന നിരീക്ഷണം സാധ്യമാകും.

2. *മൾട്ടി ലെവൽ സുരക്ഷ*: ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യുന്നതിലും കൊണ്ടുപോകുന്നതിലും വിതരണം ചെയ്യുന്നതിലും ഉൾപ്പെടെ എല്ലാ ഘട്ടങ്ങളിലും സുരക്ഷയുടെ വിവിധ തലങ്ങൾ ഏർപ്പെടുത്തി.

3. *ചോദ്യബാങ്ക്*: നിരവധി മോഡറേറ്റർമാർ ചേർന്നാണ് ചോദ്യബാങ്ക് തയ്യാറാക്കുന്നത്. അന്തിമ ചോദ്യപേപ്പറിൽ ഏതൊക്കെ ചോദ്യങ്ങൾ വരുമെന്ന് ആർക്കും അറിയില്ല.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന പരീക്ഷാ സംവിധാനം ഉറപ്പാക്കേണ്ടത് കടമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ നടപടികളിൽ കൂടുതൽ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ചോദ്യപേപ്പർ ചോർച്ച തടയുന്നതിനാണ് കേന്ദ്രം പുതിയ നടപടിക്രമങ്ങൾ പുനഃക്രമീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379183/neet-exam-security-gps-question-paper-leak-supreme-court)