---
title: "ബ്ലീച്ചിങ് പൗഡർ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർനടപടി എടുക്കുമെന്ന് മന്ത്രി കെ.മുരളീധരൻ"
english_title: "Bleaching Powder Scam: Vigilance Probe, Home Dept to Take Action, Says Minister K Muraleedharan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379184/bleaching-powder-scam-kmscl-vigilance-inquiry-k-muraleedharan"
published_at: "2026-08-19T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a857021021e5_1000229053.jpg"
keywords: ["Bleaching Powder", "K Muraleedharan", "Vigilance", "Health Department"]
---

# ബ്ലീച്ചിങ് പൗഡർ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർനടപടി എടുക്കുമെന്ന് മന്ത്രി കെ.മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **KMSCL 7.32 കോടിക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **KMSCL 7.32 കോടിക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു.

പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതിനാലാണ് അന്വേഷണം വിജിലൻസിന് കൈമാറിയതെന്നും മന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാർച്ച് 11നും മേയ് 6നും ഇടയിലാണ് വിവാദ ഇടപാട് നടന്നത്. 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അന്വേഷണത്തിന് നിർദേശം നൽകിയത്.

KMSCL സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത്, ബ്ലീച്ചിങ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും, സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായോ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടും.ടെൻഡറുകളിൽ ക്രമക്കേടില്ലെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379184/bleaching-powder-scam-kmscl-vigilance-inquiry-k-muraleedharan)