---
title: "കെപിസിസി അധ്യക്ഷ സ്ഥാനം; കെ.സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ"
english_title: "VD Satheesan Meets KC Venugopal for Crucial Talks on New KPCC President"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379189/kpcc-president-vd-satheesan-kc-venugopal-meeting-delhi"
published_at: "2026-08-19T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8575d649a5a_1000229067.jpg"
keywords: ["KPCC", "VD Satheesan", "KC Venugopal", "Congress"]
---

# കെപിസിസി അധ്യക്ഷ സ്ഥാനം; കെ.സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

> **Lead Summary:** ഡൽഹി: കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കെ.സി വേണുഗോപാലിന്റെ വസതിയിലായിരുന്നു ചർച്ച.

## Article Content

ഡൽഹി: കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കെ.സി വേണുഗോപാലിന്റെ വസതിയിലായിരുന്നു ചർച്ച.

സർക്കാരുമായി സഹകരിച്ച് പോകുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണമെന്നതാണ് വി.ഡി സതീശന്റെ നിലപാട്. മുഖ്യമന്ത്രി ആരെ പിന്തുണയ്ക്കുമെന്നതിലാണ് ഇപ്പോൾ ഏറ്റവും ആകാംക്ഷ. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്.

ബെന്നി ബഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി, മാത്യു കുഴൽനാടൻ എംഎൽഎ, ജോസഫ് വാഴക്കൻ എന്നിവരാണ് പരിഗണനയിലുള്ളത്. കെ.സി പക്ഷത്ത് നിന്ന് മാത്യു കുഴൽനാടന്റെ പേരും സജീവമാണ്. നേരത്തെ കെ മുരളീധരനും സണ്ണി ജോസഫും ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചിരുന്നു.

പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും മുൻ കെപിസി അധ്യക്ഷന്മാരുടെയും അഭിപ്രായം തേടാൻ ഹൈക്കമാൻഡ് ദീപ ദാസ് മുൻഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്. കെപിസി അധ്യക്ഷനില്ലാത്തത് സംസ്ഥാന കോൺഗ്രസിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. എത്രയും വേഗം പുതിയ നിയമനം നടത്തണമെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379189/kpcc-president-vd-satheesan-kc-venugopal-meeting-delhi)