---
title: "കേളകം ടൗണിൽ 5 ദിവസമായി കുടിവെള്ള വിതരണം മുടങ്ങി; വ്യാപാരികളുടെ കടുത്ത പ്രതിഷേധം"
english_title: "Kelakam Town Faces 5-Day Water Cut, Traders Protest Over Water Authority Failure"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379192/kelakam-town-water-supply-disrupted-5-days-traders-protest"
published_at: "2026-08-19T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8577814a910_1000229072.jpg"
keywords: ["Kelakam", "Water Supply", "Kerala Water Authority", "Traders Protest"]
---

# കേളകം ടൗണിൽ 5 ദിവസമായി കുടിവെള്ള വിതരണം മുടങ്ങി; വ്യാപാരികളുടെ കടുത്ത പ്രതിഷേധം

> **Lead Summary:** **കേളകം: **കേളകം ടൗണിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് 5 ദിവസം പിന്നിട്ടിട്ടും ശാശ്വത പരിഹാരമാകാത്തതിൽ ജനങ്ങളും വ്യാപാരികളും പ്രതിഷേധവുമായി രംഗത്ത്.

## Article Content

**കേളകം: **കേളകം ടൗണിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് 5 ദിവസം പിന്നിട്ടിട്ടും ശാശ്വത പരിഹാരമാകാത്തതിൽ ജനങ്ങളും വ്യാപാരികളും പ്രതിഷേധവുമായി രംഗത്ത്.

കുടിവെള്ള വിതരണം നിലച്ചതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും പൊതുജനങ്ങളുടെ ജീവിതവും പൂർണമായും താറുമാറായി.

ടൗണിലെ ബസ് സ്റ്റാൻഡിലെ പബ്ലിക് ടോയ്‌ലറ്റ് ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇതോടെ യാത്രക്കാരും കടകളിലെ സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടുകയാണ്. സ്വന്തമായി കിണർ വെള്ളമുള്ള ചില ഹോട്ടലുകളെ ആശ്രയിച്ചാണ് നിലവിൽ ടൗണിന്റെ പ്രവർത്തനം.

കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്. തങ്കച്ചൻ ആവശ്യപ്പെട്ടു.

അധികൃതർ ഉടൻ ഇടപെടാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379192/kelakam-town-water-supply-disrupted-5-days-traders-protest)