---
title: "യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍"
english_title: "Today is Easter, renewing the memory of the resurrection of Jesus Christ"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37920/today-is-easter-renewing-the-memory-of-the-resurrection-of-jesus-christ"
published_at: "2022-04-17T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625b6d848cda6_images (5).jpeg"
keywords: []
---

# യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍

> **Lead Summary:** കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

## Article Content

കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

സംസ്ഥാനത്തെ പള്ളികളില്‍ അര്‍ധരാത്രി വരെ നീണ്ട പ്രാര്‍ത്ഥനകള്‍ നടന്നു.ഇന്നലെ വൈകിട്ട് മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ശുശ്രൂഷകളും ആരംഭിച്ചു.

ദു:ഖവെള്ളിയില്‍ കുരിശിലേറിയ യേശു ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ലോകത്തെമ്ബാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഉയർത്തെഴുന്നേൽപ്പ് ദിനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ വരവേറ്റത്. 

 നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ശേഷമുള്ള ഈസ്റ്റര്‍ ദിനത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പള്ളികളില്‍ എത്തി. 50 ദിവസം നീണ്ട നോമ്ബിനും ഓശാന ഞായര്‍ മുതല്‍ തുടങ്ങിയ വിശുദ്ധ വാരത്തിനും ഈസ്റ്ററോടെ പരിസമാപ്തിയാകുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37920/today-is-easter-renewing-the-memory-of-the-resurrection-of-jesus-christ)